സ്മാർട്ടായി നൂറനാട് പഞ്ചായത്തിലെ അങ്കണവാടികൾ
1594275
Wednesday, September 24, 2025 6:54 AM IST
ചാരുംമൂട്: അങ്കണവാടികൾ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി നൂറനാട് പഞ്ചായത്തിൽ ആറ് അങ്കണവാടി കെട്ടിടങ്ങൾ സ്മാർട്ടായി. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
ഇടപ്പോൺ കിഴക്ക് വാർഡ് മൂന്ന്, പുലിമേൽ വാർഡ് 16, പഴഞ്ഞിയൂർക്കോണം വാർഡ് അഞ്ച്, തത്തമുന്ന വാർഡ് ഒമ്പത്, ഇടക്കുന്നം വാർഡ് 12, പുതുപ്പള്ളിക്കുന്നം വടക്ക് വാർഡ് 11 എന്നിവിടങ്ങളിലെ അങ്കണവാടികളാണ് സ്മാർട്ടായത്. എല്ലായിടത്തും ഫർണിച്ചറുകൾ, ഫ്രിഡ്ജ്, ടെലിവിഷൻ എന്നിവയടക്കം പുതിയ ഉപകരണങ്ങളും പഞ്ചായത്ത് വിതരണം ചെയ്തു.