ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു
1594274
Wednesday, September 24, 2025 6:54 AM IST
മാവേലിക്കര: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യംവച്ചു വേൾഡ് ബാങ്ക് സഹായത്തോടുകൂടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന റാമ്പ് റേസിംഗ് ആൻഡ് ആക്സിലറേറ്റിംഗ് എംഎസ്എംഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം ആലപ്പുഴയും മാവേലിക്കര താലൂക്ക് വ്യവസായ ഓഫീസും ചേർന്ന് മാവേലിക്കര പഞ്ചവടി കൺവൻഷൻ സെന്ററിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
മാവേലിക്കര മുനിസിപ്പൽ ചെയർമാൻ നൈനാൻ സി. കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഉപജില്ലാ വ്യവസായ ഓഫീസർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ ബാങ്ക് അവരുടെ സ്കീമുകൾ സംരംഭകർക്കായി പരിചയപ്പെടുത്തുകയും സംരംഭകർ അവരവരുടെ പ്രോജക്ടുകൾ അവതരിപ്പിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ബാങ്കുകളും സംരംഭകരും ഉൾപ്പെടെ 110 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. വ്യവസായ വികസനം ഓഫീസർമാർ ആശംസകൾ അറിയിച്ചു.