പി.കെ. കുര്യാക്കോസ് ഫൗണ്ടേഷന് രൂപീകരണവും അനുസ്മരണവും
1593862
Monday, September 22, 2025 11:39 PM IST
ചേര്‍ത്തല: കെഎസ്യു പ്രസ്ഥാനത്തിന് ഊടും പാവും നൽകിയ കർമയോഗിയായിരുന്നു പി.കെ. കുര്യാക്കോസ് എന്നും ആദ്ദേഹം ഉയർത്തിപ്പിടിച്ച ആശയങ്ങളും ത്യാഗനിർഭരമായ ജീവിതവും പുതുതലമുറയ്ക്ക് ആവേശദായകവുമാണെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
പി.കെ. കുര്യാക്കോസ് ഫൗണ്ടേഷൻ രൂപീകരണവും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേർത്തല എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ കെപിസിസി സെക്രട്ടറി ബി. ബൈജു അധ്യക്ഷത വഹിച്ചു. ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.
സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ്. രാധാകൃഷ്ണൻ ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി പി.എസ്. ജ്യോതിഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ, എസ്. ശരത്, കെ.ആർ. രാജേന്ദ്രപ്രസാദ്, സി.വി. തോമസ്, സി.ഡി. ശങ്കർ, മനോജ് കുമാർ, ടി.സുബ്രഹ്മണ്യ ദാസ്, എസ്. കൃഷ്ണകുമാർ, കെ.സി. ആന്റണി, ടി.എസ്. രഘുവരൻ, ബിജു കോയിക്കര, ജയലക്ഷ്മി അനിൽകുമാർ, പെരുമ്പളം ഗോപി, ഡോ. ബേബി കമലം, അജയ് ജുവൽ കുര്യാക്കോസ്, എ.ഡി. തോമസ്, ഫൗണ്ടേഷൻ ചെയർമാൻ സജി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.