ജോഷി ചിറയിലിന്റെ നിര്യാണത്തിൽ അനുശോചിച്ചു
1594477
Wednesday, September 24, 2025 11:36 PM IST
കുട്ടനാട്: കോൺഗ്രസ് കുട്ടനാട് ബ്ലോക്ക് ജനറൽ സെക്രട്ടറിയും എകെസിസിയുടെ ഫൊറോന ഭാരവാഹിയും വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ഭാരവാഹിയുമായിരുന്ന ജോഷി ചിറയിലിന്റെ ആകസ്മിക നിര്യാണത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനിശോചിച്ചു.
സംസ്കാര ശുശ്രൂഷയ്ക്കുശേഷം തോട്ടുവാത്തല തിരുഹൃദയ ദേവാലയ പാരീഷ് ഹാളിൽ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡി. ജോസഫ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് നോബിൻ പി. ജോൺ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സജി ജോസഫ്, ടിജിൻ ജോസഫ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രതാപൻ പറവേലി, പ്രമോദ് ചന്ദ്രൻ, സെബാസ്റ്റ്യൻ വർഗീസ്, സാജു കടമാട്, എസ്.ഡി. രവി, ഡി. ലോനപ്പൻ, സന്തോഷ് പട്ടണം, ബിജു ചെത്തിശേരി, പ്രതീപ്കുമാർ, സി.ടി. തോമസ് കാച്ചാംകോടം, ജോഷി കൊല്ലാറ, പി.എസ്. തോമസ് തുടങ്ങിയവർ അനുശോചിച്ചു.