ആ​ല​പ്പു​ഴ: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ആ​ല​പ്പു​ഴ​യു​ടെ വ്യാ​വ​സാ​യി​കരം​ഗ​ത്തെക്കുറി​ച്ച് ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​നു​ചി​ത​വും അ​റി​വി​ല്ലാ​യ്മ​യുമാണെ​ന്ന് സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ല്‍ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ത​ല​യെ​ടു​പ്പു​ള്ള എ​ല്ലാ വ്യാ​വ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ളും ക​മ്യു​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ​യും പാ​ർ​ട്ടി നേ​താ​വാ​യി​രു​ന്ന ടി.​വി. തോ​മ​സി​ന്‍റെയും ഭ​ര​ണ​കാ​ല​ത്ത് സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​ണെ​ന്ന സ​ത്യം ആ​ർ​ക്കും നി​രാ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല.

ഇ​ന്നും ആ​ല​പ്പു​ഴ​യി​ൽ ത​ല​യെ​ടു​പ്പോ​ടെ നി​ല​കൊ​ള്ളു​ന്ന കേ​ര​ള സ്റ്റേ​റ്റ്സ് ഡ്ര​ഗ്സ് ആ​ൻ​ഡ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, ആ​ട്ടോ​കാ​സ്റ്റ്, ക​യ​ർ കോ​ർ​പ​റേ​ഷ​ൻ, ഫോം ​മാ​റ്റിം​ഗ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡ്, കേ​ര​ള സ്പി​ന്നേ​ഴ്സ്, ക​യ​ർ ഫെ​ഡ്, ക​യ​ർത്തൊഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച പ്രാ​ഥ​മി​ക ക​യ​ർ സ​ഹ​ക​ര​ണസം​ഘ​ങ്ങ​ളും മാ​റ്റ്സ് ആ​ൻഡ് മാ​റ്റിം​ഗ്സ് സൊ​സൈ​റ്റി​ക​ളും തു​ട​ങ്ങി ജി​ല്ല​യി​ലെ എ​ല്ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ക​മ്യു​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഭാ​വ​നാ​പൂ​ർ​ണ​മാ​യ തീ​രു​മാ​ന​ങ്ങ​ളു​ടെ സൃ​ഷ്ടി​യാ​ണ്.

കേ​ര​ള​ത്തി​ന്‍റെ പൊ​തു രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചും ആ​ല​പ്പു​ഴ​യു​ടെ സ​മ​രച​രി​ത്ര​ത്തെ​ക്കു​റി​ച്ചും ബോ​ധ്യ​മി​ല്ലാ​തെ കേ​ന്ദ്ര​മ​ന്ത്രി ന​ട​ത്തു​ന്ന വി​ല​കു​റ​ഞ്ഞ ജ​ല്പ​ന​ങ്ങ​ളെ അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ കേ​ര​ള സ​മൂ​ഹം ത​ള്ളി​ക്ക​ള​യു​മെ​ന്ന് സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.