നേത്ര പരിശോധനയും കണ്ണട വിതരണവും
1594280
Wednesday, September 24, 2025 6:54 AM IST
എടത്വ: ലയണ്‍സ് ക്ലബ് ഓഫ് എടത്വ എലൈറ്റ്സിന്റെയും പച്ച ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനയും കണ്ണടവിതരണവും നടന്നു.
പച്ച ലൂര്‍ദ് മാതാ പള്ളി അസി. വികാരി ഫാ. തോമസ് കൊച്ചുതറ ഉദ്ഘാടനം നിര്‍വഹിച്ചു. എടത്വ ലയണ്‍സ് ക്ലബ്ബ് എലൈറ്റ്സ് പ്രസിഡന്റ് ടെഡി സക്കറിയ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് റീജണല്‍ ചെയര്‍പേഴ്സണ്‍ വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗങ്ങളായ ബിന്ദു തോമസ്, മോന്‍സി കരിക്കംപള്ളില്‍, പുഷ്പമ്മ ചെറിയാന്, പ്രിന്സിപ്പാല് എലിസബത്ത് മാത്യു, ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ബിന്നി കെ. ഫിലിപ്പ്, ജേക്കബ് മാമ്മന്‍, പി.കെ. പ്രശാന്തന്, ഹെഡ്മിസ്ട്രസ് അന്നമ്മ ജോസഫ്, പിടിഎ പ്രസിഡന്റ് ജിനു വര്‍ഗീസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.എ. സിന്ധുമോള്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബി. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. മുന്നൂറിലേറെ പേരുടെ കാഴ്ച പരിശോധനയും കണ്ണട വിതരണവും നടന്നു.