തെരുവുനായ ശല്യം: പ്രക്ഷോഭം സംഘടിപ്പിക്കും
1594273
Wednesday, September 24, 2025 6:54 AM IST
ചേര്‍ത്തല: ജീവനു ഭീഷണിയായ തെരുവുനായ ശല്യത്തിനെതിരേ നടപടിയെടുക്കേണ്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നിഷേധാത്മക നിലപാടിനെതിരേ കേരള കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുന്നു. തെരുവുനായകളുടെ പുനരധിവാസം സംബന്ധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതി അംഗം സിറിയക് കാവിലിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നത്.
25ന് രാവിലെ 10.30ന് ചേർത്തല മുനിസിപ്പൽ ഓഫീസിനു മുമ്പിൽ ധർണ നടത്തും. യുഡിഎഫ് ആലപ്പുഴ ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകളുടെയും പഞ്ചായത്തുകളുടെയും മുന്നിൽ കേരള കോണ്‍ഗ്രസ് ധർണ നടത്തും. ഇതിനായി താലൂക്ക് തല സമരസമിതിക്ക് രൂപം നൽകി.