സിസ്റ്റർ അനിമ ജോസഫിന് ഒന്നാം റാങ്ക്
1594282
Wednesday, September 24, 2025 6:54 AM IST
ആലപ്പുഴ: എൽഎൽഎമ്മിൽ ഉന്നതവിജയം നേടി മലയാളി. വെൽസ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ഇൻ കോൺസ്റ്റിറ്റ്യൂഷൻ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ലോയിലാണ് സിസ്റ്റർ അനിമ ജോസഫ് ഒന്നാം റാങ്ക് നേടിയത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ അക്കാഡമിക് എക്സലൻസ് പുരസ്കാരം സിസ്റ്റർ അനിമ ഏറ്റുവാങ്ങി.
സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റീസ് എൻ. കോട്ടിസ്വർ സിംഗ്, ആർ. മഹാദേവൻ എന്നിവരും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു. എഎസ്എംഐ ചേർത്തല ഗ്രീൻ ഗാർഡൻസ് സഭാംഗമായ സിസ്റ്റർ അനിമ നെടുമുടി സ്വദേശിയാണ്.