ബിന്ദു പത്മനാഭന് കേസ്: പ്രതി സെബാസ്റ്റ്യനെ ഇന്നു കോടതിയില്‍ ഹാജരാക്കും
1594276
Wednesday, September 24, 2025 6:54 AM IST
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന് കൊലപാതകക്കേസില്‍ പ്രതിയായ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കോടതി ഇന്നു പരിഗണിക്കും.
കഴിഞ്ഞദിവസമാണ് ബിന്ദു പത്മനാഭന് തിരോധാന കേസില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെതിരേ കൊലക്കുറ്റത്തിനു കേസെടുത്തത്.
ഇതുസംബന്ധിച്ച് ചൊവ്വാഴ്ച കോടതി കേസ് പരിഗണിച്ചെങ്കിലും ജയിലില്‍നിന്നു ചില സാങ്കേതിക കാരണങ്ങളാല്‍ സെബാസ്റ്റ്യനെ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചേര്‍ത്തല ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കുന്നത് ഇന്നത്തേക്കുമാറ്റിയത്. ഏറ്റുമാനൂര്‍ സ്വദേശിനി ജയ്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് സെബാസ്റ്റ്യന്‍ റിമാന്‍ഡില്‍ ജയിലിലുളളത്. ബിന്ദു പത്മനാഭന് കേസില്‍ തെളിവെടുപ്പിനായി ഏഴുദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം തേടിയിരിക്കുന്നത്.