ടിഡി മെഡിക്കല്‍ കോളജില്‍ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
1593856
Monday, September 22, 2025 11:39 PM IST
ആലപ്പുഴ: കെ.സി. വേണുഗോപാല്‍ എംപിയുടെ തനത് ഫണ്ടില്‍നിന്ന് മെഡിക്കല്‍ കോളജിലും ഹോസ്പിറ്റലിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.
ഏകദേശം ഇരുപതു ലക്ഷം രൂപയാണ് ചെലവ്. വിളക്കുകള്‍ കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ്.ജെ. ജെസി, ആശുപത്രി സൂപ്രണ്ട് ഡോ. എ. ഹരികുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് ഷാജി വാണിയപുരയ്ക്കല്‍, ട്രഷറര്‍ ഡോ. സ്മിത ജി. രാജ്, ചെയര്‍പേഴ്സണ്‍ സാന്‍ മരിയ ബേബി, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. സലില്‍ കുമാര്‍, എസ്. പുഷ്പരാജന്‍, എസ്. ഹാരിസ്, ആശുപത്രി വികസന സമിതി അംഗം യു.എം. കബീര്‍ എന്നിവര്‍ പങ്കെടുത്തു. കോളജിന്റെ വികസനവുമായി ബന്ധപ്പെട്ട് പി ടിഎ യും യൂണിയനുംനിവേദനംനല്കി.