എടത്വ- മാമ്പുഴക്കരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം
1594476
Wednesday, September 24, 2025 11:36 PM IST
എടത്വ: മാമ്പുഴക്കരി-എടത്വ റോഡിന്റെ നിർമാണം ഉടനെ പൂർത്തിയാക്കണമെന്ന് എടത്വ കോൺഗ്രസ് മണ്ഡലം ജനറൽ ബോഡി.
വീയപുരം മുതല്‍ മുളയ്ക്കാംതുരുത്തിവരെ റോഡ് പുനര്‍നിര്‍മിക്കാന്‍ 132 കോടി രൂപ അനുവദിച്ചിട്ടും കുട്ടനാട് നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രധാന്യമുള്ള മാമ്പുഴക്കരി-പുതുക്കരി-കളങ്ങര-എടത്വ വരെയുള്ള ഭാഗം കാല്‍നട യാത്രക്കാര്‍ക്കു പോലും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്.
എടത്വയിൽനിന്ന് ഏറ്റവും എളുപ്പത്തിൽ എസി റോഡിൽ എത്താൻ പറ്റുന്ന റോഡാണ് വലിയ അപകടാവസ്ഥയിൽ കിടക്കുന്നത്. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണി കണ്ണംകുളം അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് റ്റിജിൻ ജോസഫ്, അഡ്വ. പ്രതാപൻ പറവേലി, ജെ.റ്റി. റാംസെ, പോളി തോമസ്, ജിൻസി ജോളി, ആൻസി ബിജോയി, മറിയാമ്മ ജോർജ്, ആനി ഈപ്പൻ, സ്റ്റാർലി ജോസഫ്, സോണിച്ചൻ തെക്കെടം, ജോസി പറത്തറ, ഷാജി ആനന്ദാലയം, എസ്. സനൽകുമാർ, ജസ്റ്റിൻ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.