കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം
1594482
Wednesday, September 24, 2025 11:36 PM IST
കായംകുളം: ആർദ്രം പദ്ധതിയിൽ പത്തിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. യു. പ്രതിഭ എംഎൽഎ അധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി മുഖ്യപ്രഭാഷണം നടത്തി. പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ. ഉഷ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു ചെല്ലപ്പൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം. ജനുഷ, മണി വിശ്വനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.