എയിംസ് ആലപ്പുഴയില്‍തന്നെ വേണം: എല്‍എഫ്സി
1594272
Wednesday, September 24, 2025 6:54 AM IST
ആലപ്പുഴ: കേരളത്തില്‍ വരാന്‍ പോകുന്ന എയിംസ് ആലപ്പുഴ ജില്ലയില്‍തന്നെ വേണമെന്ന് ലാറ്റിന്‍ ഫ്രറ്റേര്‍ണിറ്റി കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ജലജന്യരോഗങ്ങളുടെ പ്രഭവകേന്ദ്രമായ ആലപ്പുഴയില്‍ ആരോഗ്യ സംവിധാനങ്ങളുടെ പരിമിതികളുണ്ട്.
എയിംസ് നേടിയെടുക്കാനായി കെ.സി. വേണുഗോപാല്‍ എംപി നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്‍എഫ്സി പിന്തുണ പ്രഖ്യാപിച്ചു. ഡോ.കെ.എസ്. മനോജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടെന്‍സന്‍ ജോണ്‍കുട്ടി, സോളമന് അറയ്ക്കല്‍, നെല്‍സണ്‍ മാണിയപ്പൊഴി, പി.ജെ. വിത്സണ്, പ്രിറ്റി തോമസ്, തോമസ് കണ്ടത്തില്‍, ക്ലീറ്റസ് കളത്തില്‍, സുജ അനില്‍, ജോണ്‍കുട്ടി പടാകുളം, എ.പി. ഇഗ്നേഷ്യസ്, കെ.എസ്. ഡൊമിനിക് എന്നിവര്‍ പ്രസംഗിച്ചു.