തുമ്പോളി കപ്പൂച്ചിന്‍ ആശ്രമ ദേവാലയത്തില്‍ തിരുനാള്‍
1593855
Monday, September 22, 2025 11:39 PM IST
ആലപ്പുഴ: തുമ്പോളി കപ്പൂച്ചിന്‍ ആശ്രമ ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ നാളെ ആരംഭിക്കും. ഇന്നു രാവിലെ 6.30ന് ദിവ്യബലി വൈകുന്നേരം 5.45ന് ജപമാല, നൊവേന, ദിവ്യബലി-ഫാ. ജോസി ജോസഫ്.
നാളെ രാവിലെ 6.30ന് ദിവ്യബലി, വിശുദ്ധ ഫ്രാന്‍സിസിന്റെ നൊവേന വൈകുന്നേരം 5.45ന് ജപമാല, ദിവ്യബലി, പ്രസുദേന്തി വാഴ്ച, കൊടിയേറ്റ്- ഫാ. പോള്‍ ജെ. അറയ്ക്കല്‍. തുടര്‍ന്ന് ദിവ്യബലി മുഖ്യകാര്മികന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍. സഹകാര്‍മികര്‍ ഫാ. പോള്‍ ജെ. അറയ്ക്കല്‍, ഫാ. ജോസഫ് അല്‍ഫോണ്‍സ് കൊല്ലാപറമ്പില്‍.
25ന് രാവിലെ 6.30ന് ദിവ്യബലി, വിശുദ്ധ ഫ്രാന്‍സിസിന്റെ നൊവേന, വൈകുന്നേരം 5.45ന് ജപമാല മുഖ്യകാര്മികന് ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരില്‍. വചനപ്രഘോഷണം ഫാ. സേവ്യര്‍ കുടിയാംശേരി. 26ന് രാവിലെ 6.30ന് ദിവ്യബലി വിശുദ്ധ ഫ്രാന്‍സിസിന്റെ നൊവേന വൈകുന്നേരം 5.45ന് ജപമാല, ദിവ്യബലി (സീറോ മലബാര്‍ റീത്തില്‍). മുഖ്യകാര്മികന് ഫാ. സെബാസ്റ്റ്യന്‍ ചൂരനോലിക്കല്‍ വിസി.
27ന് രാവിലെ 6.30ന് ദിവ്യബലി വിശുദ്ധ ഫ്രാന്‍സിസിന്റെ നൊവേന വൈകുന്നേരം 5.30ന് തിരുസ്വരൂപം എഴുന്നള്ളിക്കല്‍, ദിവ്യബലി മുഖ്യകാര്മികന് മോണ്‍. ജോയ് പുത്തന്‍വീട്ടില്‍. വചനപ്രഘോഷണം ഫാ. സെബാസ്റ്റിയന് വലിയവീട്ടില്‍.
28ന് പ്രധാന തിരുനാള്‍ ദിനം. രാവിലെ 8.15ന് വിശുദ്ധ ഫ്രാന്‍സിസിന്റെ നൊവേന, രാവിലെ 8.30ന് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, വൈകുന്നേരം നാലിന് തിരുനാള്‍ സമൂഹബലി. മുഖ്യകാര്മികന് ഫാ. ജോസഫ് പഴമ്പാശേരി ഒഎഫ്എം ക്യാപ്. വചനപ്രഘോഷണം- ഫാ. പ്രസാദ് സിപ്രിയന് ഒഎഫ്എം ക്യാപ്. തുടര്‍ന്ന് പ്രദക്ഷിണം പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, രാത്രി 12ന് കൊടിയിറക്ക്.