നാമം കുടുംബസംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
1595530
Monday, September 29, 2025 12:06 AM IST
ചെങ്ങന്നൂർ: ചെറിയനാട് നല്ലൂർ മാമ്പള്ളിൽ മാടക്കാപ്പള്ളിൽ കുടുംബയോഗത്തിന്റെ നാമം കുടുംബ സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം മുഖ്യ രക്ഷാധികാരി രാഘവക്കുറുപ്പ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.കെ. വിശ്വനാഥക്കുറുപ്പ് റിപ്പോർട്ടും ട്രഷറാർ സോമനാഥക്കുറുപ്പ് കണക്കുകളും അവതരിപ്പിച്ചു.
പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ നായർ, സജീവ് കെ. നായർ, വിനോദ് പണിക്കർ എന്നിവർ പ്രസംഗിച്ചു.
മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കുകയും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം നൽകുകയും ചെയ്തു. കുടുംബാംഗങ്ങൾക്കായി കലാ-കായിക പരിപാടികളും സംഗമത്തിന്റെ ഭാഗമായി അരങ്ങേറി.