വയോജനദിനാഘോഷം
1596334
Thursday, October 2, 2025 11:55 PM IST
മങ്കൊമ്പ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജനദിനാചരണം നടത്തി. യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ടി.എസ്. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആന്റണി ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുതിർന്ന അംഗങ്ങളായ പി.എസ്. സരോജിനി, ടി.പി. തങ്കപ്പൻ, ശ്യാമള ഗോപി, ടി.എസ്. വിശ്വംഭരൻ, വിശ്വനാഥ കൈമൾ, എൻ.കെ. രഘുനാഥ് എന്നിവരെ ആദരിച്ചു.
ബ്ലോക്ക് സെക്രട്ടറി എസ്. അരവിന്ദൻ, പി.കെ. ഭാർഗവൻ, അഗസ്റ്റിൻ ജോസ്, പി.വി. നാരായണമേനോൻ, എൻ.കെ. വിജയകുമാർ, കെ.ഒ. തോമസ്, പി.ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
ചേർത്തല: ചേർത്തല മുട്ടം സെന്റ് മേരീസ് പാരീഷ് ഫാമിലി യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന ദിനാഘോഷം പാരീഷ് ഫാമിലി യൂണിയൻ ചെയർമാൻ ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ. ബിനു മുളവരിക്കൽ, ഫാ. സച്ചിൻ മാമ്പുഴക്കൽ, വൈസ് ചെയർമാൻ സാബു ജോൺ പാലയ്ക്കൽ, ജനറൽ സെക്രട്ടറി ജോമോൻ കണിശേരി എന്നിവര്‍ പ്രസംഗിച്ചു.
മിനി പോൾ ക്ലാസ് നയിച്ചു. ആന്റണി മാവുങ്കൽ, കൊച്ചുജോസഫ് ചെത്തിക്കാട്, മനോജ് മാളിയേക്കൽ, വിൻസി തകിടിപ്പുറം, മേഴ്സി കരിയിൽ, ജിജി മാളിയേക്കൽ, സാബു വടേക്കേരി, ഐസക് വർഗീസ് കുന്നുംപുറം എന്നിവർ നേതൃത്വം നല്കി.