സർക്കാർ അവഗണനയ്ക്കെതിരേ മങ്കൊന്പിൽ നെൽകർഷകസമിതി സംസ്ഥാനസമ്മേളനം
1595535
Monday, September 29, 2025 12:06 AM IST
മങ്കൊമ്പ്: നെൽകർഷക സംരംക്ഷണസമിതി സംസ്ഥാന സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. കർഷകന് ഉത്പാദന ചെലവിന് ആനുപാതികമായി താങ്ങുവില ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടനാട് പാക്കേജ് പൂർണമായി നടപ്പിലാക്കുകയും കർഷകർക്ക് ന്യായമായ വേതനം, കാർഷിക പെൻഷൻ, ആനുകുല്യങ്ങൾ, ന്യായവില എന്നിവ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് റജീന അഷ്റഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി.
കുട്ടനാട്ടിലെ നെൽ കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി പാർലമെന്റ് സമിതിയുടെ സന്ദർശനത്തിനായി സമ്മർദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നെൽ കർഷകനും സമിതി ഭാരവാഹിയുമായ കൃഷ്ണ പ്രസാദ് രചിച്ച ഹൃദയപൂർവം കർഷക നടൻ എന്ന പുസ്തകത്തിന്റെ പ്രകാശനകർമവും നടത്തി. തോമസ് കെ. തോമസ് എംഎൽഎ, റവ.ഡോ.ടോം പുത്തൻകളം, സന്തോഷ് ശാന്തി, എസ്. കൃഷ്ണകുമാർ, സോണിച്ചൻ പുളിങ്കുന്ന്, ലാലിച്ചൻ പള്ളിവാതുക്കൽ, പി.ആർ. സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.