എയിംസ് ആലപ്പുഴയിൽ വേണം: എകെസിസി പുറക്കാട് യൂണിറ്റ്
1595794
Monday, September 29, 2025 11:40 PM IST
അമ്പലപ്പുഴ: എയിംസ് ആലപ്പുഴയിൽ പുറക്കാട് വേണമെന്ന് അഖില കേരള കത്തോലിക്ക കോൺഗ്രസ് പുറക്കാട് യൂണിറ്റ്. കേരളത്തിനു ലഭിക്കേണ്ട എയിംസ് ആലപ്പുഴ ജില്ലയിൽ പുറക്കാട് പഞ്ചായത്തിൽ നാഷണൽ ഹൈവേയോടു ചേർന്നുകിടക്കുന്ന ഗവൺമെന്റിന്റെ സ്ഥലത്തുതന്നെ വേണമെന്നും അതിനു കേരളത്തിലെ എല്ലാ നല്ലവരായ നേതാക്കന്മാരുടെയും പിന്തുണ വേണമെന്നും പുറക്കാട് പഞ്ചായത്തിൽ ആറാം വാർഡിന്റെ പ്രധാന റോഡ് മാർഗമായ പുറക്കാട് ജംഗ്ഷൻ മുതൽ കന്നിട്ടക്കടവു വരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വളരെ നാളുകളായി എത്രയും പെട്ടന്ന് അധികാരികൾ റോഡ് സഞ്ചാരയോഗ്യമാക്കിത്തരാനുള്ള സത്വരനടപടി ഉണ്ടാകണമെന്നും എകെസിസി പുറക്കാട് യൂണിറ്റ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഷാജിമോൻ ആന്റണി കണ്ടത്തിൽപറമ്പിൽ അധ്യക്ഷ പ്രസംഗം നടത്തുകയും ഡയറക്ടർ ഫാ. ജേക്കബ് നടുവിലേക്കളം, സെക്രട്ടറി ജോണി വാണിയപുരയ്ക്കൽ, ജോമോൻ തുരുത്തുമാലി, സോണി കരിയിൽ പുത്തൻചിറ, ബീന ഏബ്രഹാം പത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.