പ്രതിഷേധ ജാഥ നടത്തി
1596075
Wednesday, October 1, 2025 12:02 AM IST
മങ്കൊമ്പ്: രാഹുൽ ഗാന്ധിക്കുനേരേ കൊലവിളി നടത്തിയ ബിജെപി നേതാവിന്റെ നിലപാട് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണോയെന്ന് വ്യക്തമാക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ആവശ്യപ്പെട്ടു. കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ, യുഡിഎഫ് ചെയർമാൻ ജോസഫ് ചേക്കോടൻ, എ.കെ. കുഞ്ചെറിയ, സിബി മൂലംകുന്നം, മനോജ് രാമമന്ദിരം, പ്രഫ. എം.ജി. രാജഗോപാലൻ, ഡി. ജോസഫ്, നീനു ജോസഫ്, ഡി. ലോനപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
മങ്കൊമ്പ്: കുട്ടനാട് സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ജാഥ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സൈറീസ് ജോർജ്, റോബർട്ട് ജോൺസൺ, വേണുഗോപാൽ തകഴി, ഡിസിസി അംഗം ജോയിച്ചൻ ഒറ്റത്തൈക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എസ. ശ്രീജിത്ത്, ഗോകുൽ ഷാജി, തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, വർഗീസ് മാത്യു തുറവശേരി തുടങ്ങിയവർ പ്രസംഗിച്ചു.