അനധികൃത മദ്യവില്പന നടത്തുന്നതിനിടെ പിടിയിൽ
1596333
Thursday, October 2, 2025 11:55 PM IST
അമ്പലപ്പുഴ: അനധികൃത മദ്യവില്പന നടത്തുന്നതിനിടെ ഒരാള് പിടിയിൽ. പുറക്കാട് പഞ്ചായത്ത് 11 -ാം വാർഡ് തോട്ടപ്പള്ളി പുതുവൽ വീട്ടിൽ ശിവജി(52)യെയാണ് എക്സൈസ് പിടികൂടിയത്. എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തോട്ടപ്പള്ളി ഭാഗത്ത് എത്തിയപ്പോൾ മദ്യവില്പന നടത്തിക്കൊണ്ടിരുന്ന ശിവജിയെ പിടികൂടുകയായിരുന്നു.
മദ്യവില്പനശാലകളിലെ അവധി കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 101 കുപ്പി മദ്യവുമായാണ് ഇയാൾ അറസ്റ്റിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തോട്ടപ്പള്ളി ഭാഗത്ത് എത്തിയപ്പോൾ മദ്യവില്പന നടത്തിക്കൊണ്ടിരുന്ന ശിവജിയെ പിടികൂടുകയായിരുന്നു.
എക്സൈസിനെ കണ്ട് സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. തുടർന്ന് കായലിൽ നടത്തിയ തെരിച്ചിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, വി.കെ. മനോജ് കുമാർ, വി. സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ജി. സുർജിത്ത്, കെ.എസ്. ഷഫീക്, കെ.എച്ച്. ഹരീഷ്കുമാർ, ജി.ആർ. രണദിവെ, വനിതസിവിൽ എക്സൈസ് ഓഫീസർ വി.കെ. ജയകുമാരി എന്നിവരും പങ്കെടുത്തു.