മാറുന്നകാലത്ത് വിശ്വാസത്തില്‍ നിലനില്ക്കാന് സമുദായാംഗങ്ങള്‍ക്ക് കഴിയണം: കര്‍ദിനാള്‍ കൂവക്കാട്ട്
1596340
Thursday, October 2, 2025 11:55 PM IST
ചങ്ങനാശേരി: സമൂഹവും സഭയും സമുദായവും മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഇക്കാലത്ത് മാറാത്ത വിശ്വാസത്തോടെ മാറ്റം വരുത്തേണ്ട സാമൂഹിക വസ്തുതകളെ വിശ്വാസാധിഷ്ഠിതമായി മാറ്റിയെടുക്കാന്‍ സമുദായാംഗങ്ങള്‍ക്ക് കഴിയണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാനാന്‍ മിഷന് 2കെ25 മധ്യമേഖല റീജണല്‍ സമ്മേളനം കത്തീഡ്രല്‍ പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.
ജനാധിപത്യ ഇന്ത്യയിൽ രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ നമ്മുടെ നിലനില്‍പ്പിനെ പരിപോഷിപ്പിക്കാനും സഭയെന്ന നിലയിലും സമുദായമെന്ന നിലയിലും നാം നേരിടുന്ന ആന്തരികവും ബാഹ്യവുമായ സമ്മര്‍ദങ്ങളെയും വെല്ലുവിളികളെയും നേരിടാനും സഭയെ സഹായിക്കുന്നവരായി സമുദായ സംഘടനാ പ്രവര്‍ത്തകര്‍ മാറണമെന്ന് കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു.
ഫൊറോനാ പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ ആമുഖ സന്ദേശം നല്കി. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി മുഖ്യപ്രഭാഷണവും അതിരൂപത ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് മാര്‍ഗനിര്‍ദേശ പ്രസംഗവും കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.
അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, റോസിലിന് കുരുവിള, സൈബി അക്കര, കെ.എസ്. ആന്റണി, പി.സി. കുഞ്ഞപ്പന്, സിസി അമ്പാട്ട്, ബാബു വള്ളപ്പുര, ലിസി ജോസ്, ഔസേപ്പച്ചന് ചെറുകാട്, ലാലി ഇളപ്പുങ്കല്‍, പി.ജെ. സെബാസ്റ്റ്യൻ, തോമസുകുട്ടി മണക്കുന്നേല്‍, ബേബിച്ചന് പുത്തന്‍പറമ്പില്‍, ജോയിച്ചന്‍ പാണ്ടിശേരി എന്നിവര്‍ പ്രസംഗിച്ചു.