നാടെങ്ങും ഗാന്ധിസ്മൃതിയിൽ
1596349
Thursday, October 2, 2025 11:55 PM IST
ചേര്‍ത്തല: രാജീവ് ഗാന്ധി ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. ചേർത്തല സിറ്റി ടവറിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.എച്ച്. സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി വി.എന്‍. അജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ടി. കെ.അനിലാൽ, സി.ആർ. സാനു, പി.എം. രാജേന്ദ്രബാബു, എ. കെ. ഷരീഫ്, ടി. എസ്. കുഞ്ഞുമോൻ, ജോഷി മാത്യു, ബി. ഭാസി, രാജേഷ് തോട്ടത്തറ തുടങ്ങിയവർ പ്രസംഗിച്ചു.
ചേർത്തല: വൺ കേരള എൻസിസി ഇൻഡിപെൻഡൻസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണവാരം ആചരിച്ചു. നഗരസഭയ്ക്കു സമീപമുള്ള ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയ്ക്കുശേഷം നടന്ന ശുചീകരണം കമാൻഡിംഗ് ഓഫീസർ ലെഫ്റ്റ്നന്റ് കേണൽ അജയ് മേനോൻ ഉദ്ഘാടനം ചെയ്തു. ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി കേഡറ്റുകൾക്കു പുറമേ ഇൻസ്ട്രക്ടർമാരായ സുബൈദാർ ജ്യോതി മുത്തു, ഹവിൽദാർമാരായ സജിത്ത്, ഷിഹാബത്ത്, ടി.എസ്. റാവു, സീനിയർ ജിസിഐ രമ, സിടിഒ ശ്രീജമോൾ, പ്രഥമാധ്യാപിക ടി. സന്ധ്യ എന്നിവരും പങ്കെടുത്തു.
ചേർത്തല: ഹരിതശ്രീ പരിസ്ഥിതി സംരക്ഷണ മാലിന്യ നിർമാർജനസമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ ശുചീകരണ വാരാചരണത്തിന്റെ ഉദ്ഘാടനം രക്ഷാധികാരി എസ്. കൃഷ്ണകുമാർ നിർവഹിച്ചു. ഗേൾസ് ഹൈസ്കൂളിനു സമീപം നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി വേളോർവട്ടം ശശികുമാർ അധ്യക്ഷത വഹിച്ചു. ടി. മധുസൂദനൻ, ആർ. റെജിൻ, രാജുനന്ദനം, സ്മിത മേനോൻ, അഡ്വ. സി.വി. തോമസ്, നഗരസഭ കൗൺസിലർ എ. അജി, റ്റി.പി. പ്രദീപ് കുമാർ, സി.എൻ. ഔസേഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പൂന്തോട്ട നിര്‍മാണം
എടത്വ: മുട്ടാര്‍ ഹീറോസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് പൂന്തോട്ടം നിര്‍മിച്ചു. മുട്ടാര്‍ പള്ളി വികാരി ഫാ. ജോണ്‍ വി. തടത്തില്‍ പൂച്ചെടികള്‍ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ടോണി പുതുവീട്ടില്‍ക്കളം, റിബിന് സി. ജോണ്‍, എസ്.വി. ടോംസിമോന്, ജേക്കബ് മാത്യു, സാം ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
വിശ്രമകേന്ദ്രം
ശുചിയാക്കി
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാർക്കുവേണ്ടി കെ.സി. വേണുഗോപാൽ എംപി പ്രാദേശിക വികസന ഫണ്ടിൽനിന്നു പണം മുടക്കി നിർമിച്ചുനൽകിയ വിശ്രമകേന്ദ്രം ശുചിയാക്കിയാണ് കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഗാന്ധിജയന്തി ദിനാചരണം നടത്തിയത്.
കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ ആർ. ഹരികുമാർ, ആർഎംഒ ഡോ. ലക്ഷ്മി, അഡ്വ. ആർ. സനൽകുമാർ, എം.എച്ച്.വി. ജയൻ, എ. ആർ. കണ്ണൻ, ആർ. വി. ഇടവന, എൻ. ഷിനോയ്, ഷിത ഗോപിനാഥ്, എം. റഫീഖ്, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്, സീനോ വിജയരാജ്, കെ. എഫ്. തോബിയാസ്, നജീഫ് അരീശേരി തുടങ്ങിയവർ പങ്കെടുത്തു.
അമ്പലപ്പുഴ: ഗാന്ധിജയന്തി ദിനത്തിൽ ആശുപത്രി പരിസരം ശുചീകരിച്ച് ഒരു കൂട്ടം പ്രവർത്തകർ. ആലപ്പുഴ ജില്ലയിലെ സൈനിക കൂട്ടായ്മയായ സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി പരിസരം ശുചീകരിച്ചത്.
20 ഓളം പ്രവർത്തകരുടെ നേതൃത്വത്തിൽ പുലർച്ചെ മുതൽ ശുചീകരണം ആരംഭിച്ചു. കാടുപിടിച്ചു കിടന്ന പരിസരം ഭൂരിഭാഗവും ഇവർ വൃത്തിയാക്കി. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് തങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിലും ശുചീകരണം നടന്നു. സൂപ്രണ്ട് ഡോ. ഹരികുമാർ ഉദ്ഘാടനം നിർവഹിച്ചു.
ചേര്‍ത്തല: തണ്ണീർമുക്കം രഞ്ജിത് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷവും ഗാന്ധി സിനിമാപ്രദർശനവും നടത്തി. താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി. ഭാസ്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാംജു സന്തോഷ്, ഡോ. മോഹനകുമാരി, ബേബി തോമസ് എന്നിവർ പ്രസംഗിച്ചു.
ചമ്പക്കുളം: മിത്രക്കരി പബ്ലിക് ക്ലബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷവും ലൈബ്രറിയുടെ 49-ാമത് വാർഷികവും മെറിറ്റ് അവാർഡ് വിതരണവും രാമങ്കരി പോലീസ് ഇൻസ്പെക്ടർ ജയകുമാർ ഉദ്ഘാടനം ചെയ്തു. വി.എൻ. വിശ്വംഭരൻ, റീഗൻ വർഗീസ്, കെ.ജി. സുഭാഷ്, കെ.ജി. ഷിബു, ലിജു വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.
ചേര്‍ത്തല: കോൺഗ്രസ് വയലാർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയലാർ നാഗംകുളങ്ങര ദേവകി കൃഷ്ണൻ സ്മാരക കോൺഗ്രസ് മന്ദിരത്തിൽ നടന്ന ഗാന്ധിജയന്തി ദിനാചരണം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എസ്. രഘുവരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്. മുരളീധരൻ അധ്യക്ഷത വഹിച്ചു. ടി.എസ്. ബാഹുലേയൻ, എന്‍.പി. വിമൽ, രാജിവ് കൈതവേലി, പി.ബി. പ്രസന്നൻ, ജയിംസ് തുരുത്തിൽ എന്നിവര്‍ പ്രസംഗിച്ചു.
മാന്നാർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ തൃക്കുരട്ടി ക്ഷേത്ര ജംഗ്ഷനിൽ നടന്ന 165-ാമത് ഗാന്ധി ജയന്തി ഉദഘാടനം കെപിസിസി അംഗം മാന്നാർ അബ്ദുൾ ലത്തിഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ മന്തറ അധ്യക്ഷനായിരുന്നു. ടി.കെ. ഷാജഹാൻ. ടി.എസ്. ഷഫീഖ്, സാബു ട്രാവൻകൂർ, കൃഷ്ണകുമാർ, പ്രകാശ് മൂലയിൽ, സജി മെഹബൂബ്, തങ്കമ്മ ജീ നായർ, അസീസ്, ഹരിപാല മൂട്ടിൽ, തങ്കപ്പൻ, ഫൈസി മാന്നാർ, ദാനിയൽ രാജൻ എന്നിവർ പ്രസംഗിച്ചു.
മാന്നാർ: കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റി നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി സണ്ണി കോവിലകം മുഖ്യപ്രഭാഷണം നടത്തി. ജോജി ചെറിയാൻ, റ്റി.കെ. ഷാജഹാൻ, റ്റി.എസ്. ഷഫീക്ക്, കെ.സി. അശോകൻ, കെ.ആർ. മോഹനൻ, അനിൽ മാന്തറ തുടങ്ങിയവർ പ്രസംഗിച്ചു.
എടത്വ: മഹാത്മാ ഗാന്ധിയുടെ സ്മരണയില്‍ വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനാഘോഷം ആചരിച്ചു. ഗാന്ധിചിത്രങ്ങള്ക്ക് മുന്പില് പുഷ്പാര്‍ച്ചന നടത്തിയും ശുചീകരണ ദിനം നടത്തിയുമാണ് ജയന്തി ആഘോഷിച്ചത്.
കോണ്‍ഗ്രസ് തലവടി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിയുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ഡിസിസി വൈസ് പ്രസിഡന്റ് ടിജിന് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് നാല്പത്തഞ്ചില്, ബിജു പാലത്തിങ്കല്‍, ചെറിയാന് ജോഷ്വാ, വിജയ ബാലകൃഷ്ണന്, ഷാജി മാമ്മൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
ആനപ്രമ്പാല്‍ തെക്ക് അക്ഷയ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ശുചികരണയജ്ഞം നടത്തി. എടത്വ വികസന സമിതി ജനറല്‍ സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു വഞ്ചിപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സി.കെ ഹരിദാസ്, പി.ഡി സുരേഷ്, സെക്രട്ടറി റോഷ്മോന്‍ കളത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. എടത്വ പഞ്ചായത്തംഗം പി.സി. ജോസഫിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനം ശുചീകരണ ദിനമായി ആചരിച്ചു.
എടത്വ-വീയപുരം സംസ്ഥാന പാതയുടെ ഇരുവശത്തെയും പുല്ലുകള്‍ വെട്ടിതെളിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ചുമാണ് ശുചീകരണം നടത്തിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണത്തിന് നേത്യത്വം നല്കി. കളങ്ങര ദേശാഭിമാനി ഗ്രന്ഥശാലയുടെ നേത്യത്വത്തില്‍ പുഷ്പാര്‍ച്ചനയും ഗാന്ധിജി അനുസ്മരണവും നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് എല്‍പി സ്കൂള്‍ പ്രധാനാധ്യാപിക ത്രേസ്യാമ്മ തോമസ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ഐസക് രാജു എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.
പച്ച-ചെക്കിടിക്കാട് സെന്റ് മേരീസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ നടന്ന ഗാന്ധിജയത്തി ദിനാഘോഷത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു. സെക്രട്ടറി വിനോദ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജേക്കബ് സെബാസ്റ്റ്യന്‍ തിരിതെളിച്ചു.
താലൂക്ക് പ്രതിനിധി ജോസഫ് ആന്റണി ഒറ്റാറയ്ക്കല്‍, റ്റി.റ്റി. തോമസ്, സിജോ ചേന്ദങ്കര, വി.സി. ആന്റണി വരമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു. എടത്വ വിദ്യാവിനോദിനി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വായനശാലയില്‍ നടന്ന അനുസ്മരണ സമ്മേളനം കുട്ടനാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി അഡ്വ. ഐസക് രാജു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് തോമസുകുട്ടി ബനഡിക്ട് അധ്യക്ഷത വഹിച്ചു. ലൈബ്രേറിയന്‍ വി.സി. രാജു ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.