വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
1596370
Friday, October 3, 2025 12:21 AM IST
മങ്കൊമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കാവാലം ഗ്രാമപഞ്ചായത്ത് കുന്നുമ്മ കൈതത്തറ വീട്ടിൽ എ.വി പ്രകാശ് - സിനി ദന്പതികളുടെ മകൻ പ്രജീഷ് പ്രകാശാണ് (37) മരിച്ചത്. കഴിഞ്ഞ 25ന് പുലർച്ചെ ആലപ്പുഴ കൈതവന പക്കി ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്. കൊച്ചി വാട്ടർ മെട്രോയിൽ അസിസ്റ്റന്റ് ബോട്ട് മാസ്റ്ററായി ജോലി ചെയ്തിരുന്ന പ്രജീഷ് വീട്ടിൽനിന്നും ഡ്യൂട്ടിക്കായി പോകുന്നതിനിടെയായിരുന്നു അപകടം.
പ്രജീഷ് ഓടിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ ഉച്ചകഴിഞ്ഞു മരിക്കുകയായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു വീട്ടിലെത്തിക്കും. സംസ്കാരം പിന്നീട്. ഭാര്യ: ആതിര. മക്കൾ: ആദിലക്ഷ്മി, ആദിൽ കൃഷ്ണ.