വയോധികനെ കമ്പിവടിക്ക് അടിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
1596338
Thursday, October 2, 2025 11:55 PM IST
അമ്പലപ്പുഴ: വയോധികനെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചശേഷം ഒളിവിൽപോയ നിരവധി ക്രിമിനൽ കേസിലെ പ്രതി അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ കോമനയിൽ പടിഞ്ഞാറേ ചെന്നാട്ട് വീട്ടിൽ വിനീത്കുമാറിനെയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 25നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയെ അമ്പലപ്പുഴയിലെ ലോഡിംഗ് തൊഴിലാളിയായ പരാതിക്കാരൻ ജോലിക്ക് വിളിക്കാത്തതിലുള്ള വിരോധമാണ് സംഭവത്തിനു കാരണം. വയോധികന്റെ പരാതിയിൽ അമ്പലപ്പുഴ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.