മുതുകുളത്ത് വീണ്ടും കാട്ടുപന്നി; കൃഷി നശിപ്പിച്ചു
1595537
Monday, September 29, 2025 12:06 AM IST
ഹരിപ്പാട്: മുതുകുളത്ത് വീണ്ടും കാട്ടുപന്നിയെത്തി. മുതുകുളം പത്താം വാർഡ് മൂലംകുഴി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നി കൃഷി നശിപ്പിച്ചു. ഇടവിളക്കൃഷികളാണ് തുരന്നു നശിപ്പിച്ചത്.
രണ്ടു ദിവസം മുൻപ് ഈ ഭാഗത്തു കാട്ടുപന്നിയെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.
എട്ടാം വാർഡിലും ഇതിന്റെ സാന്നിധ്യമുണ്ടായി. കഴിഞ്ഞ ഫെബ്രുവരിയിലും മുതുകുളത്ത് കാട്ടുപന്നി വന്നിരുന്നു. കാട്ടുപന്നിയെ കണ്ടതോടെ ജനങ്ങൾ ആശങ്കയിലാണ്. കാട്ടുപന്നിയെ ഇല്ലായ്മ ചെയ്യാൻ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.