അനധികൃത മദ്യവില്പന: ഒരാൾ പിടിയിൽ
1596336
Thursday, October 2, 2025 11:55 PM IST
തുറവൂർ: അനധികൃത മദ്യവി ല്പന നടത്തിയയാൾ പിടിയിൽ. അരൂക്കൂറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ഉദയനാട് ചിറ വീട്ടിൽ പവിത്രൻ മകൻ ദിലീപ് (40) ആണ് അറസ്റ്റിലായത്.
ഇയാളുടെ വീട്ടിൽനിന്നു ഏഴു കുപ്പികളിലായി 4.5 ലിറ്റർ വിദേശമദ്യവും മദ്യം വിറ്റുകിട്ടിയ വകയിൽ 500 രൂപയും കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുത്തിയതോട് എക്സൈസ് റേഞ്ചിലെ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ വി.എം. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ മാരായ ജി. മണികണ്ഠൻ, ടി.ആർ. സാനു, സിവിൽ എക്സൈസ് ഓഫീസർ പി.ജി. ബിപിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ വിധു, എൻ. സന്തോഷ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.