തടി കയറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
1596337
Thursday, October 2, 2025 11:55 PM IST
മാവേലിക്കര: തെക്കേകര വരേണിക്കലിൽ തടി ക്രെയിനുപയോഗിച്ച് വാഹനത്തിൽ കയറ്റുന്നതിനിടെ കപ്പി ബന്ധിച്ചിരുന്ന പ്ലാസ്റ്റിക് കയർ പൊട്ടി കപ്പി തലയിൽ ഇടിച്ച് ഒരാൾ മരണപ്പെട്ടു. വാഹന ഡ്രൈവറായ വരേണിക്കൽ പ്ലാവുള്ളോത്തിൽ സതീഷ്കുമാർ(54) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. തടി കയറ്റിക്കൊണ്ട് പോകുന്നതിന് വാഹനവുമായി എത്തിയതായിരുന്നു മരിച്ച സതീശ് കുമാർ. കഴിഞ്ഞ 35 വർഷമായി വാഹന ഡ്രൈവറാണ് ഇദ്ദേഹം. കുറത്തികാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ രഞ്ജിനി. സാന്ദ്ര, സഞ്ചയ് എന്നിവരാണ് മക്കൾ.