പ്രകടനത്തിനിടെ ചാരുംമൂട് ബ്ലോക്ക് കോണ്‍. സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു
1595796
Monday, September 29, 2025 11:40 PM IST
ആലപ്പുഴ: പ്രതിഷേധപ്രകടനത്തിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു. നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷാ പാറയില്‍ (57) ആണ് മരിച്ചത്. ചാനല്‍ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിക്കു നേരേ ബിജെപി പ്രതിനിധി കൊലവിളി നടത്തിയതിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നു.
ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചാരുംമൂട് പരുമല ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.