അനധികൃത മദ്യവില്പന: ഒരാൾ പിടിയിൽ
1595532
Monday, September 29, 2025 12:06 AM IST
തുറവൂർ: വിദേശമദ്യം വാങ്ങി ചില്ലറവില്പന നടത്തിയ ആളെ കുത്തിയതോട് എക്സൈസ് പിടികൂടി. കോടംതുരുത്ത് പഞ്ചായത്ത് പതിനൊന്നാം വാർഡ് പിഎസ് കടവിനു സമീപം ഗുരുദേവ് മന്ദിരത്തിൽ സുരേഷ് (45) ആണ് പിടിയിലായത്.
ഇയാളുടെ വീട്ടിൽനിന്നും ആറ് കുപ്പികളിലായി മൂന്നു ലിറ്റർ വിദേശ മദ്യവും മദ്യം വിറ്റുകിട്ടിയ വകയിൽ 500 രൂപയും കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുത്തിയതോട് എക്സൈസ് റേഞ്ചിലെ ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സബിനേഷ് ജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗ്രേഡ് അസി. ഇൻസ്പെക്ടർ ടി.ആർ. സാനു, സിവിൽ എക്സൈസ് ഓഫീസർമാരായ റോസമ്മ തോമസ്, കെ.പി. അമൽ, പി.ജി. ബിപിൻ, എസ്.എൻ. സന്തോഷ് എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.