കാണാതായ മധ്യവയസ്കന്റെ മൃതദേഹം പമ്പാനദിയിൽ കണ്ടെത്തി
1595533
Monday, September 29, 2025 12:06 AM IST
ചെങ്ങന്നൂർ: കഴിഞ്ഞ ദിവസം പമ്പാനദിയിൽ ചാടിയെന്ന് സംശയിക്കുന്ന ചെങ്ങന്നൂർ സ്വദേശിയായ മധ്യവയസ്കന്റെ മൃതദേഹം വീയപുരത്ത് കണ്ടെത്തി. ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ ചരിവുപുരയിടത്തിൽ സി.എസ്. രാജേഷിന്റെ (52) മൃതദേഹമാണ് പമ്പാനദിയിൽനിന്ന് കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പകൽ രണ്ടു മണിയോടെ ചെങ്ങന്നൂർ ഇടനാട് പാലത്തിൽനിന്ന് ഒരാൾ പമ്പാ നദിയിലേക്ക് ചാടുന്നത് സമീപവാസികൾ കണ്ടിരുന്നു. തുടർന്ന് പാലത്തിൽ പുരുഷന്റേതെന്ന് കരുതുന്ന ചെരിപ്പുകളും കണ്ടെത്തി. ഇദ്ദേഹമാണ് രാജേഷ് എന്ന് സംശയിക്കുന്നു.
സംഭവത്തെത്തുടർന്ന് ചെങ്ങന്നൂർ ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാജേഷ് ഇടനാട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. മക്കൾ: ശിവറാം, ശിവാനി.