കെഎസ്ആർടിസി പെൻഷൻകാർ വീണ്ടും സമരത്തിലേക്ക്
1595797
Monday, September 29, 2025 11:40 PM IST
അമ്പലപ്പുഴ: കെഎസ്ആർടിസി പെൻഷൻകാരുടെ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുക,15 വർഷമായി പരിഷ്കരണം നടത്താത്ത പെൻഷൻ സമ്പ്രദായത്തിന് അടിയന്തരമായി പരിഷ്കരണം നടത്തുക, ആറു വർഷമായി നിഷേധിച്ച ഉത്സവബത്ത അനുവദിക്കുക, കുടിശിക ഡിഎ അനുവദിക്കുക തുടങ്ങി സർക്കാരിനു സമർപ്പിച്ച നിവേദനത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാനത്ത് ആറു കേന്ദ്രങ്ങളിൽ സമര പ്രഖ്യാപന കൺവൻഷൻ നടത്തും.
ജനുവരി എട്ടാം തീയതി എൽഡിഎഫ് കൺവീനറുമായി ഉണ്ടായ ധാരണ കരാർ പാലിക്കണമെന്ന് കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് നേതൃയോഗം ആവശ്യപ്പെട്ടു. യൂണിറ്റ് നേതൃയോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി. ജയപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ സംഘടനാ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.പി. പ്രസന്നൻ വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. കെ.എം. സിദ്ധാർഥൻ, ഇ.എ. ഹക്കീം, ടി.സി. ശാന്തിലാല്‍, എ.എസ്. പത്മകുമാരി, പി.കെ. നാണപ്പൻ തുടങ്ങിയവർ സംസാരിച്ചു.