ഐക്യദാർഢ്യ സദസ്
1596348
Thursday, October 2, 2025 11:55 PM IST
ചേർത്തല: ഗാസയിലെ വംശഹത്യക്കെതിരേയും പാലസ്തീൻ ജനതയ്ക്ക് സഹാനുഭാവം പ്രകടിപ്പിച്ചും കോണ്ഗ്രസ് ചേർത്തല ബ്ലോക്ക് കമ്മിറ്റിയും ഗാന്ധിദർശൻ സമിതിയും സംയുക്തമായി സംഘടിപ്പിച്ച മാ നിഷാദ ഐക്യദാർഢ്യ സദസ് യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. ആന്റണി അധ്യക്ഷത വഹിച്ചു.
ആർ. ശശിധരൻ, സി.ഡി. ശങ്കർ, സി.വി. തോമസ്, എസ്. കൃഷ്ണകുമാർ, കെ.എസ്. അഷറഫ്, സി.ആർ. സതീശൻ, പി.ആർ. പ്രകാശൻ, ബി. ഭാസി, ജി. വിശ്വംഭരൻ നായർ, കെ.കെ. വരദൻ, ടി.ഡി. രാജൻ, വിശ്വംഭരൻപിള്ള, എൻ. മധുകുമാർ, ബി. ഫൈസൽ, മാത്യു കൊല്ലേലി, എസ്. ജയാമണി, വി. വിനിഷ്, ശിവൻകുട്ടി, രഘുനാഥപണിക്കർ, എം.എ. രതീഷ്, ദേവരാജൻപിള്ള എന്നിവർ പ്രസംഗിച്ചു.