വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി വയോജന സൗഹൃദമാകുന്നു
1596346
Thursday, October 2, 2025 11:55 PM IST
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി വയോജന സൗഹൃദമാകുന്നു. ഇതിന്റെ ഒന്നാംഘട്ട ഉദ്ഘാടനം എച്ച്. സലാം എംഎൽഎ നിർവഹിച്ചു. ഒപി ടിക്കറ്റ് എടുക്കാനും പരിശോധനയ്ക്കും വയോജനങ്ങൾക്ക് മുൻഗണന ലഭ്യമാക്കും.
ഒപ്പം വിശ്രമിക്കാൻ സീനിയർ സിറ്റിസൺ ലോഞ്ച്, വായനാ മൂല, ശുചിമുറികളിൽ ഹാൻഡ് റെയിലുകൾ എന്നീ സൗകര്യങ്ങളാണ് ആദ്യ ഘട്ടത്തിൽ ഏർപ്പെടുത്തിയത്.
അടുത്തഘട്ടത്തിൽ കൂടുതൽ സൈൻ ബോർഡുകൾ, വയോജനങ്ങൾക്ക് സഹായമായി ഹെൽപ്ഡെസ്ക് എന്നിവയും ഏർപ്പെടുത്തും. ആശുപത്രിയിലെ ഒപി കൗണ്ടറിനു സമീപം ചേർന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ അധ്യക്ഷനായി. ആർഎംഒ ഡോ. പി.എൽ. ലക്ഷ്മി, ഫാർമസി സൂപ്രണ്ട് സി.എ. ബോബി, നഴ്സിംഗ് സൂപ്രണ്ട് നളിനി പ്രസാദ്, ഡോ. പി.എസ്. ഷാജഹാൻ എന്നിവർ പ്ര സംഗിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ. ഹരികുമാർ സ്വാഗതം പറഞ്ഞു.