പി. മോഹനന്റെ നിര്യാണത്തിൽ അനുശോചിച്ചു
1596342
Thursday, October 2, 2025 11:55 PM IST
ചേര്‍ത്തല: ആലപ്പുഴയിലെ അറിയപ്പെടുന്ന പത്രപ്രവർത്തകനും ഫോട്ടോഗ്രാഫറുമായിരുന്ന മോഹനൻ പരമേശ്വരന്റെ നിര്യാണത്തില്‍ കേരള സാബർമതി സാംസ്കാരിക വേദി അനുശോചിച്ചു.
ആലപ്പുഴ പട്ടണത്തിലെ എല്ലാ പൊതുപരിപാടികളിലും തന്റെ സാന്നിധ്യം സ്ഥിരമായി അറിയിച്ചിരുന്ന അദ്ദേഹം എല്ലാവർക്കും സുപരിചിതനായിരുന്നു. പലരുമായും വ്യക്തിബന്ധങ്ങൾ വച്ചുപുലർത്തിപ്പോന്നിരുന്ന മോഹനന്റെ വേർപാട് എല്ലാ പൊതുപ്രവർത്തകർക്കും തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം, കോ-ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ, പ്രീത വേണു, എം.ഇ. ഉത്തമകുറുപ്പ്, എം.ഡി. സലിം, എച്ച്. സുധീർ, പി.എ. കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആലപ്പുഴ: ഫോട്ടോഗ്രഫിയെ ജീവനോളം പ്രണയിച്ച ദീപിക ഫോട്ടോഗ്രഫർ പി. മോഹനന്റെ നിര്യാണത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് അനുശോചിച്ചു.