മ​ണ​ർ​കാ​ട്ട് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, September 6, 2024 7:00 AM IST
മ​ണ​ർ​കാ​ട്: മ​ണ​ർ​കാ​ട് പ​ള്ളി​യി​ലെ എ​ട്ടു നോ​ന്പു​തി​രു​നാ​ൾ റാ​സ​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് രാ​വി​ലെ 10.30 മു​ത​ൽ പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം.എ​ൻ​എ​ച്ച് 183 റോ​ഡി​ൽ പാ​മ്പാ​ടി ഭാ​ഗ​ത്തു​നി​ന്നു കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ എ​രു​മ​പ്പെ​ട്ടി ജം​ഗ്ഷ​നി​ൽ​നി​ന്നു ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് കാ​ട്ടി​ൽ​പ​ടി-​കാ​ഞ്ഞി​ര​ത്തും​മൂ​ട്-​പൂ​മ​റ്റം വ​ഴി മ​ന്ദി​രം ഭാ​ഗ​ത്തെ​ത്തി ക​ഞ്ഞി​ക്കു​ഴി വ​ഴി കോ​ട്ട​യ​ത്തേ​ക്കു പോ​കാ​വു​ന്ന​താ​ണ്.

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നും പാ​മ്പാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് NH183 റോ​ഡി​ലൂ​ടെ​ത്ത​ന്നെ പോ​കാ​വു​ന്ന​താ​ണ്.

അ​യ​ർ​ക്കു​ന്നം ഭാ​ഗ​ത്തു​നി​ന്നും കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ലം പാ​ലം ഭാ​ഗ​ത്തു​നി​ന്നു തി​രി​ഞ്ഞ് ട​വ​ർ ജം​ഗ്ഷ​ൻ വ​ഴി അ​ങ്ങാ​ടി​വ​യ​ലി​ൽ എ​ത്തി​യ​ശേ​ഷം വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് എ​രു​മ​പ്പെ​ട്ടി വ​ഴി കോ​ട്ട​യ​ത്തി​ന് പോ​കാ​വു​ന്ന​താ​ണ്
അ​യ​ർ​ക്കു​ന്നം ഭാ​ഗ​ത്തു​നി​ന്നു കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ബ​സു​ക​ൾ മാ​ലം പാ​ലം ജം​ഗ്ഷ​നി​ൽ​നി​ന്നു നേ​രേ കാ​വും​പ​ടി വ​ഴി മ​ണ​ർ​കാ​ട് പ​ള്ളി​ക്ക് സ​മീ​പ​ത്തു​ള്ള ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ വ​ന്ന് ആ​ളെ ഇ​റ​ക്കി​യ​ശേ​ഷം വീ​ണ്ടും മാ​ലം പാ​ലം ഭാ​ഗ​ത്തെ​ത്തി വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് ട​വ​ർ ജം​ഗ്ഷ​ൻ വ​ഴി അ​ങ്ങാ​ടി​വ​യ​ൽ ജം​ഗ്ഷ​നി​ൽ എ​ത്തി എ​രു​മ​പ്പെ​ട്ടി വ​ഴി കോ​ട്ട​യ​ത്തി​ന് പോ​കാ​വു​ന്ന​താ​ണ്.

പു​തു​പ്പ​ള്ളി റോ​ഡ് ജം​ഗ്ഷ​നി​ൽ തി​ര​ക്കു​കു​റ​വാ​കു​ന്ന മു​റ​യ്ക്ക് പു​തു​പ്പ​ള്ളി റോ​ഡ് ജം​ഗ്ഷ​നി​ൽ എ​ത്തി ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് ത​ല​പ്പാ​ടി വ​ഴി മാ​ധ​വ​ന്‍പ​ടി എ​ത്തി കോ​ട്ട​യ​ത്തേ​ക്ക് ബ​സു​ക​ൾ പോ​കാ​വു​ന്ന​താ​ണ്.


തി​രു​വ​ഞ്ചൂ​ർ ഭാ​ഗ​ത്തു​നി​ന്നും പു​തു​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ തി​രു​വ​ഞ്ചൂ​ർ കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ൽ​നി​ന്നു വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് മോ​സ്കോ ജം​ഗ്ഷ​നി​ലെ​ത്തി ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് മി​ൽ​മ വ​ട​വാ​തൂ​ർ, ക​ള​ത്തി​പ്പ​ടി വ​ഴി പു​തു​പ്പ​ള്ളി​ക്ക് പോ​കാ​വു​ന്ന​താ​ണ്.

പു​തു​പ്പ​ള്ളി ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ഞ്ചൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ത​ല​പ്പാ​ടി ജം​ഗ്ഷ​നി​ൽ എ​ത്തി ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് മാ​ധ​വ​ൻ പ​ടി​യി​ലെ​ത്തി വ​ട​വാ​തൂ​ർ മി​ൽ​മ ജം​ഗ്ഷ​നി​ൽ​നി​ന്നു വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ് മോ​സ്കോ ജം​ഗ്ഷ​ൻ വ​ഴി തി​രു​വ​ഞ്ചൂ​ർ കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ൽ എ​ത്തി ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് പോ​കാ​വു​ന്ന​താ​ണ്.

പു​തു​പ്പ​ള്ളി ഭാ​ഗ​ത്ത്നി​ന്നും മ​ണ​ർ​കാ​ട് പ​ള്ളി​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ല​പ്പാ​ടി ജം​ഗ്ഷ​നി​ൽ​നി​ന്നു തി​രി​ഞ്ഞ് മാ​ധ​വ​ൻ പ​ടി​യി​ൽ എ​ത്തി​യ​ശേ​ഷം എ​ൻ​എ​ച്ച് 183 വ​ഴി പ​ഴ​യ കെ​കെ റോ​ഡ് എ​ത്തി കി​ഴ​ക്കേ​ട​ത്ത് പ​ടി കാ​വും​പ​ടി വ​ഴി പ​ള്ളി​യി​ലേ​ക്ക് പോ​കാ​വു​ന്ന​താ​ണ്.

പാ​മ്പാ​ടി ഭാ​ഗ​ത്തു നി​ന്നും മ​ണ​ർ​കാ​ട് പ​ള്ളി ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​റ്റി​യ​ക്കു​ന്നി​ലെ​ത്തി കി​ഴ​ക്കേ​ട​ത്തു​പ​ടി കാ​വും​പ​ടി വ​ഴി പ​ള്ളി​യി​ലേ​ക്ക് പോ​കാ​വു​ന്ന​താ​ണ്.