ലോറിയിൽ തടി കയറ്റുന്നതിനിടെ തൊഴിലാളി താഴെവീണ് മരിച്ചു
1568930
Friday, June 20, 2025 11:40 PM IST
കണമല: ലോറിയിൽ തടി കയറ്റുന്നതിനിടെ തൊഴിലാളി താഴെവീണ് മരിച്ചു. പമ്പാവാലി ആറാട്ടുകയം സ്വദേശി വേലംപറമ്പിൽ വി.കെ. രവീന്ദ്രൻ ( 60) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.40 ഓടെ പമ്പാവാലി അഴുതമുന്നി ഭാഗത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെയാണ് അപകടം. തടി കയറ്റുന്നതിനായി വയ്ക്കുന്ന പടങ്ങിൽ നിന്ന് താഴെ വീഴുകയായിരുന്നെന്ന് ഒപ്പം പണി ചെയ്യുകയായിരുന്ന തൊഴിലാളികൾ പറഞ്ഞു. എരുമേലി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മുക്കൂട്ടുതറ അസീസി ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.
ഭാര്യ. ശാന്ത രവീന്ദ്രൻ. മക്കൾ: രശ്മി, രതിൻ, രതീഷ്.