വായന വാരാചരണം
1568680
Friday, June 20, 2025 12:19 AM IST
ചെമ്മലമറ്റം: ‘വായിക്കൂ, വായനയിലൂടെ വളരൂ; വായന ലഹരിയാക്കൂ’ എന്ന സന്ദേശം പകർന്ന് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി. സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനം സാഹിത്യകാരൻ വിനായക് നിർമൽ ഉദ്ഘാടനം ചെയ്തു.
വായന മരിക്കുന്നില്ലെന്നും വായനയിലൂടെ വളർന്ന് പുതുസമൂഹം സൃഷ്ടിക്കാൻ വിദ്യാർഥികൾക്ക് കഴിയണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ്, ജോബി തെക്കേതിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പൂഞ്ഞാർ: എസ്എംവി ഹയർ സെക്കൻഡറി സ്കൂളിൽ വായനദിനവും പി. എൻ. പണിക്കർ അനുസ്മരണവും നടത്തി. ഹെഡ്മാസ്റ്റർ എ.ആർ. അനുജാ വർമയുടെ അധ്യക്ഷതയിൽ മുൻ പ്രിൻസിപ്പൽ ജോൺസൺ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പുസ്തകത്തൊട്ടിൽ ഉദ്ഘാടനവും കുട്ടികളുടെ വിവിധ മത്സരങ്ങളും നടത്തി.
വെള്ളികുളം: ദേശീയ വായന ദിനത്തോടനുബന്ധിച്ച് വായനദിനവും വായനവാരവും ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോജൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം വായന ദിനാചരണം ഉദ്ഘാടനം ചെയ്തു. ജോമോൻ ആന്റണി കടപ്ലാക്കൽ വായനാദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.
വിദ്യാർഥി പ്രതിനിധി ബിന്നു ബിൻസ് മുളങ്ങാശേരിൽ വായനദിന സന്ദേശം നൽകി. ജിയാ. ജി. എലിസബത്ത് താന്നിക്കൽ പുസ്തക നിരൂപണം നടത്തി. സ്കൂളിൽ ഒരാഴ്ച വായനാദിനാചരണം നടത്തും.ഇതോടനുബന്ധിച്ച് ക്വിസ് മത്സരം, ഭാഷാ പദ്ധതി, വായനാ മത്സരം, പുസ്തക നിരൂപണം, മഹദ്ഗ്രന്ഥ പാരായണം എന്നിവ നടത്തും.