വായനദിനം : ആസ്വാദനക്കുറിപ്പ് തയാറാക്കല്‍ മത്സരം
1568648
Thursday, June 19, 2025 6:58 AM IST
കോട്ടയം: ജില്ലാ എക്സൈസ് വിമുക്തി-എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ വായനദിനത്തോടനുബന്ധിച്ച് ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി (സിബിഎസ്ഇ ഉള്‍പ്പെടെ) ജില്ലാതലത്തില്‍ ആസ്വാദനക്കുറിപ്പ് തയാറാക്കല്‍ മത്സരം സംഘടിപ്പിക്കും.
കുട്ടികളെ ലഹരി വസ്തുക്കളില്നിന്നകറ്റി വായനശീലം വളര്‍ത്തുക വഴി വായനയാണ് ലഹരി എന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, പെരുമ്പടം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ, സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കള് എന്നീ പുസ്തകങ്ങളില്‍നിന്ന് ഒരു പുസ്തകം മത്സരത്തിനായി തെരഞ്ഞെടുക്കാം.
വിദ്യാര്‍ഥികള്‍ പുസ്തകം വായിച്ച് സ്കൂള്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ ആസ്വാദനക്കുറിപ്പ് തയാറാക്കി vimukthiktmreadingday<\@>gmail.com എന്ന ഇ-മെയിലിലേക്ക് അയക്കാം. ഇന്നു മുതല്‍ ജൂലൈ 19 വരെ എന്‍ട്രികള്‍ സ്വീകരിക്കും. 0481- 2562211.