""അയ്യൻകാളിയുടെ ആശയങ്ങൾ സിലബസിൽ ഉൾപ്പെടുത്തണം’’
1568382
Wednesday, June 18, 2025 6:58 AM IST
കുറിച്ചി: കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രധാനിയായ അയ്യൻകാളിയുടെ ആശയങ്ങൾ സിലബസിൽ ഉൾപ്പെടുത്താൻ സർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി. അയ്യൻകാളിയുടെ ആശയങ്ങൾ ഇപ്പോഴും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ കുറിച്ചി മന്ദിരം കവലയിൽ നടന്ന അയ്യൻകാളി ചരമദിനാചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ അംബേദ്കർ സ്മാരക സമിതി പ്രസിഡന്റ് പി.പി. മോഹനൻ അധ്യക്ഷത വഹിച്ചു.
ബാബു കോയിപ്പുറം, അരുൺ ബാബു, ആർ. രാജഗോപാൽ, ജിക്കു കുര്യാക്കോസ്, അനീഷ് വരമ്പിനകം തുടങ്ങിയവർ പ്രസംഗിച്ചു.