മെറിറ്റ് അവാര്‍ഡ് വിതരണം
1567963
Tuesday, June 17, 2025 3:17 AM IST
ചങ്ങനാശേരി: മോര്‍ക്കുളങ്ങര പബ്ലിക് സ്കൂളില്‍ പിടിഎ ജനറല്‍ബോഡി മീറ്റിംഗും മെറിറ്റ് അവാര്‍ഡ് ദാനവും നടത്തി. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ദീപ തോട്ടുകടവില്‍ എസ്എബിഎസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ശ്രീജിത്ത് നായര്‍ ക്ലാസ് നയിച്ചു. പിടിഎ പ്രസിഡന്റ് സാജന് ജോയി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ സിസ്റ്റര്‍ ടിന്‍സി വാഴക്കാട് മുഖ്യപ്രഭാഷണം നടത്തി. റോബിന് ജോര്‍ജ്, സോളി മാത്യു, ഐറിന് മരിയ ജോസ്, ആര്. രാജേന്ദ്രന്, അഞ്ജു മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.