നിയന്ത്രണംവിട്ട മിനിലോറി നടപ്പാതയിലേക്ക് ഇടിച്ചുകയറി
1567850
Tuesday, June 17, 2025 12:08 AM IST
പൊൻകുന്നം: പുനലൂർ-പൊൻകുന്നം സംസ്ഥാനപാതയിൽ ചിറക്കടവ് എസ്ആർവി സ്കൂളിന് സമീപം നിയന്ത്രണംവിട്ട മിനിലോറി നടപ്പാതയിലേക്ക് ഇടിച്ചുകയറി.
ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു അപകടം. ഡ്രൈവർ മൂവാറ്റുപുഴ മടവൂർ സ്വദേശി പുളിച്ചാലിൽ പരീത് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ക്യാബിനിലേക്ക് തുളഞ്ഞുകയറിയ കമ്പി ഇദ്ദേഹത്തിന്റെ വസ്ത്രത്തിലും സീറ്റിലുമായിട്ടാണ് കൊണ്ടു കയറിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ലോഡ് കയറ്റി വന്ന ലോറി പത്തനംതിട്ടയ്ക്കു പോകുകയായിരുന്നു.
ഇതിനോട് ചേർന്നുള്ള വളവിൽ നിരന്തരം അപകടങ്ങളുണ്ടാകുന്നതായി പ്രദേശവാസികൾ പറഞ്ഞു. അടുത്തിടെ മറ്റൊരു വാഹനവും ഫുട്പാത്തിലെ കൈവരിയിൽ ഇടിച്ച് അപകടമുണ്ടായിരുന്നു.