മാത്യൂസ് ജോര്‍ജ് വാഴപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്
1567965
Tuesday, June 17, 2025 3:17 AM IST
ചങ്ങനാശേരി: ജില്ലയിലെ ഏക സൂപ്പര്‍ സ്പെഷല്‍ ഗ്രേഡ് ബാങ്കായ വാഴപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ചങ്ങനാശേരി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍കൂടിയായ മാത്യൂസ് ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ കാല് നൂറ്റാണ്ട് കാലമായി പാറേല്‍ പള്ളി വാര്‍ഡിനെ നഗരസഭയില്‍ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം ജനാധിപത്യ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റാണ്. ചങ്ങനാശേരി അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് മുന്‍ പ്രസിഡന്റായിരുന്നു.