യുജി, പിജി വിദ്യാര്‍ഥിനികള്‍ക്ക് അസംപ്ഷനില്‍ ബിരുദദാനം
1567967
Tuesday, June 17, 2025 3:17 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ ഓട്ടോണമസ് കോളജില്‍ വിവിധ യുജി, പിജി കോഴ്സുകള്‍ പാസായ വിദ്യാര്‍ഥിനികള്‍ക്ക് ബിരുദദാനം നടത്തി. ഹയര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
ജീവിതവിജയം നേടാന്‍ കഠിന പരിശ്രമങ്ങള്‍ക്കൊപ്പം മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും അനിവാര്യമാണെന്ന് ഡോ. ശര്‍മിള പറഞ്ഞു.
കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ വെല്ലുവിളികളെ അതിജീവിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനുമുള്ള കഴിവ് നേടണമെന്ന് വികാരി ജനറാള്‍ പറഞ്ഞു.
പൂര്‍വവിദ്യാര്‍ഥിനിയും 2024 ലെ സിവില്‍ സര്‍വീസ് 569-ാം റാങ്ക് ജേതാവുമായ വി. ഹേമയെ സമ്മേളനത്തില്‍ ആദരിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കോളജ് പ്രന്‍സിപ്പല്‍ ഡോ. റാണി മരിയ തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിസി മാത്യു, വിദ്യാര്‍ഥി പ്രതിനിധി ഷൈന്‍ മരിയ ഷാജി എന്നിവര്‍ പ്രസംഗിച്ചു.