വീട് നിര്‍മിച്ചു നല്കി കേരള കോണ്‍ഗ്രസിന്റെ വ്യത്യസ്ത സമരം
1567968
Tuesday, June 17, 2025 3:17 AM IST
ചങ്ങനാശേരി: കുറിച്ചി പഞ്ചായത്ത് എണ്ണയ്ക്കാച്ചിറയിലെ വീടുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ ഫണ്ട് അനുവദിക്കാത്തതിലും പട്ടയം നല്‍കാത്തതിലും പ്രതിഷേധിച്ച് വീട് ഇടിഞ്ഞുവീഴാറായ ഒരു കുടുംബത്തിനു വീട് നിര്‍മിച്ചു നല്കി കേരള കോണ്‍ഗ്രസിന്റെ വ്യത്യസ്ത സമര പരിപാടി.
ഇതിനായി കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡോ. ജോബിന് എസ്. കൊട്ടാരം കണ്‍വീനറായി ഭവന നിര്‍മാണ കമ്മിറ്റി രൂപീകരിച്ചു.
കെ.എഫ്. വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ഡി. വത്സപ്പന്‍, വി.ജെ. ലാലി, ജിക്കു കുര്യാക്കോസ്, റോയി ചാണ്ടി, ജോസഫ് ആന്റണി, സണ്ണി മക്കൊള്ളില്‍, ഷാജി പാറത്താഴെ, ബിജോയ് എണ്ണക്കാച്ചിറ, തങ്കച്ചന് കല്ലുതറ എന്നിവര്‍ പ്രസംഗിച്ചു.