സാപ്സ് എക്സലൻസിയ അവാർഡ് ഡേ
1567843
Monday, June 16, 2025 10:45 PM IST
കാഞ്ഞിരപ്പള്ളി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ സാപ്സ് എക്സലൻസിയ അവാർഡ് ഡേ നാളെ രാവിലെ 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ജോസഫ് പൊങ്ങന്താനം അധ്യക്ഷത വഹിക്കും.
പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ട്, പിടിഎ വൈസ് പ്രസിഡന്റ് ശോഭ വർക്കി, അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ. ജൂബിലന്റ് കിഴക്കേതോട്ടം, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ്, സ്റ്റാഫ് സെക്രട്ടറി തനുജ മാത്യു, വിദ്യാർഥി പ്രതിനിധികളായ നകുൽ സി. അനിൽ, അസ്റ ഫാത്തിമ, നയന കൃഷ്ണകുമാർ, കെവിൻ ഷിജോ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും മെമന്റോയും നൽകും.