കൗതുകമുണര്‍ത്തി കുട്ടി ബാന്‍ഡ് തെരേസിയന്‍ ബീറ്റ്സ്
1567858
Tuesday, June 17, 2025 12:08 AM IST
ഭരണങ്ങാനം: കൊച്ചുകുട്ടികള്‍ ബാന്‍ഡ് യൂണിഫോമില്‍ അണിനിരന്നപ്പോള്‍ കണ്ടുനിന്നവര്‍ക്ക് കൗതുകം. ഡ്രം, ബ്യൂഗിള്‍ എന്നിവയൊക്കെ വളരെ മനോഹരമായി അടുക്കുംചിട്ടയുമോടെ ഹൃദ്യമായി അവതരിപ്പിച്ച കൊച്ചുകുട്ടികള്‍ ഏവരുടെയും കൈയടി നേടി. ഭരണങ്ങാനം സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍പി സ്കൂളില്‍ പുതുതായി ആരംഭിച്ച സ്കൂള്‍ ബാന്‍ഡ് തെരേസിയന്‍ ബീറ്റ്സാണ് ഹൃദ്യമായത്.
ഏഴ് ആണ്‍കുട്ടികളും ഇരുപത് പെണ്‍കുട്ടികളും ബാന്‍ഡിലെ അംഗങ്ങളാണ്. ബാന്‍ഡ് മാസ്റ്റര്‍ ഹെലോയിസ് കെ. കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം നേടിയത്.
പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തപ്പെട്ട തെരേസിയന്‍ ബീറ്റ്സ് പ്രദര്‍ശനം സ്കൂള്‍ മാനേജര്‍ ഫാ. സക്കറിയാസ് ആട്ടപ്പാട്ട് ഉദ്ഘാടനം ചെയ്തു.