ഇ​ത്തി​ത്താ​നം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​തയുടെ നേ​തൃ​ത്വത്തിലു ള്ള ഇ​ത്തി​ത്താ​നം ആ​ശാ​ഭ​വ​ന്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ 2025-26 വ​ര്‍ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍ക്ക് സ​ഹ​താ​പ​മ​ല്ല, സ​മൂ​ഹ​ത്തി​ന്‍റെ അം​ഗീ​കാ​ര​മാ​ണ് ആ​വ​ശ്യ​മെ​ന്നും അ​വ​രോ​ട് കാ​രു​ണ്യ​പൂ​ര്‍വ​മാ​യ സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​യ​റ​ക്ട​ര്‍ ഫാ. ​സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​ജ​യിം​സ് മാ​ളേ​ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​എ​ഐ​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജ് മാ​ത്യു, സി​സ്റ്റ​ര്‍ ജൂ​ലി​യ​റ്റ്, ജോ​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ജി കാ​ലാ​യി​ല്‍, സെ​ക്ര​ട്ട​റി ലൗ​ലി ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ സീ​മ, ലി​സി, ശാ​ന്തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.