കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും
1567974
Tuesday, June 17, 2025 3:17 AM IST
കടുത്തുരുത്തി: തീര്‍ഥാടന കേന്ദ്രമായ കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും 18, 19 തീയതികളില്‍ നടക്കും. ഇരട്ടകളുടെ സംഗമവും സമര്‍പ്പണ ശുശ്രൂഷയും 19 ന് നടക്കുമെന്ന് പള്ളിയധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്നു രാവിലെ 6.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന.
നാളെ രാവിലെ 6.15ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് 6.30നും പത്തിനും പാട്ടുകുര്‍ബാന. വൈകുന്നേരം അഞ്ചിന് പാട്ടുകുര്‍ബാന, സന്ദേശം, നൊവേന-ഫാ. ബിജു ഇളമ്പാശേരില്‍ സിഎംഎഫ്, 6.30ന് പ്രദക്ഷിണം.
പ്രധാന തിരുനാള്‍ ദിനമായ 19ന് രാവിലെ 5.45ന് വിശുദ്ധ കുര്‍ബാന, ഏഴിന് പാട്ടുകുര്‍ബാന, നൊവേന. 8.30 ന് ഇരട്ടകളുടെ രജിസ്ട്രേഷന് ആരംഭിക്കും. 9.30ന് സമൂഹബലി. ഇരട്ടവൈദികരായ ഫാ. റോയി കണ്ണഞ്ചിറ സിഎംഐ, ഫാ. റോബി കണ്ണഞ്ചിറ സിഎംഐ, ഫാ. റോജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ. റെജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ. ആന്റോ പേഴുംകാട്ടില്‍, ഫാ. അജോ പേഴുംകാട്ടില്‍, ഫാ.ജസ്റ്റിന് തയ്യില്‍ ഒഎസ്ബി, ഫാ. ജിസ്റ്റോ തയ്യില്‍ ഒഎസ്ബി, ഫാ. ഡെയ്ന വടക്കേമുറിയില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 11.15 ന് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും.
12.15 ന് ഇരട്ടകളുടെ സമര്‍പ്പണ ശുശൂഷ - ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന്, വൈകുന്നേരം അഞ്ചിന് പാട്ടുകുര്‍ബാന, തുടര്‍ന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ പുനഃപ്രതിഷ്ഠിക്കും.
തിരുനാള്‍ തിരുക്കര്മങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതിനായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ പടിയ്ക്കക്കുഴുപ്പില്‍, കൈക്കാരന്മാരായ ബേബി എടാട്ടേല്‍, പൊന്നി പുളിങ്ങാപ്പള്ളില്‍, ജോസഫ് പാളിയില്‍, ജോര്‍ജ് പട്ടമന എന്നിവര്‍ പങ്കെടുത്തു.