പിതൃദിനത്തില്‍ പ്രഫ. തോമസ് കണയംപ്ലാവന്‍ ആദരവ്
1567964
Tuesday, June 17, 2025 3:17 AM IST
തൃക്കൊടിത്താനം: മാതൃ-പിതൃവേദി തൃക്കൊടിത്താനം ഫൊറോനാ സമിതിയുടെ നേതൃത്വത്തില്‍ ലോക പിതൃദിനം ആഘോഷിച്ചു. എഴുത്തുകാരനും ഗാനരചയിതാവും മുന്‍ എസ്ബി കോളജ് അധ്യാപകനുമായ പ്രഫ. തോമസ് കണയംപ്ലാവനെ ഡയറക്ടര്‍ ഫാ. ചെറിയാന് കക്കുഴി പൊന്നാടയണിയിച്ചു.
പിതൃവേദി ഫൊറോന പ്രസിഡന്റ് സിബി മുക്കാടന്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ലിന്‍സിയ സിഎംസി, മാതൃവേദി പ്രസിഡന്റ് ജോളി തോമസ്, രാജു ആന്റണി, ജോഷി കൊല്ലാപുരം, മോളി ലൂയിസ്, ജോസഫ് തോമസ്, ലാലി ഇളപ്പുങ്കല്‍, റിറ്റി മനോഷ്, ബിന്നി ജോജി എന്നിവര്‍ പ്രസംഗിച്ചു.