സെൻട്രൽ ജംഗ്ഷനിൽ ഭാരവാഹനം കുടുങ്ങി
1567969
Tuesday, June 17, 2025 3:17 AM IST
ചങ്ങനാശേരി: ഭാരവാഹനം നഗരമധ്യത്തിൽ കുടുങ്ങി. തിരുവനന്തപുരം ഭാഗത്തേക്ക് പോയ സ്വകാര്യ കമ്പനിയുടെ കൂറ്റൻ ലോറിയാണ് സെൻട്രൽ ജംഗ്ഷനിൽ കുടുങ്ങിയത്. സ്റ്റേഷനിൽനിന്ന് കൂടുതൽ പോലീസ് എത്തിയാണ് ഗതാഗത തടസം പരിഹരിച്ചത്. കമ്പനിയിൽനിന്ന് ആളുകളെത്തി തകരാർ പരിഹരിച്ചാണ് ലോറി കൊണ്ടുപോയത്. ഭാരവാഹനങ്ങളെ ചങ്ങനാശേരി ബൈപാസിലൂടെ പോലീസ് തിരിച്ചു വിടാത്തത് നഗരത്തിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.